മൂര്‍ക്കനാട് കീഴ്മുറി പാടശേഖരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം
1488829
Saturday, December 21, 2024 5:18 AM IST
മൂര്‍ക്കനാട്: മൂര്‍ക്കനാട് പഞ്ചായത്തിലെ കീഴ്മുറി പാടശേഖരത്തില്‍ ഐഎഫ്എഫ്സിഒയുടെ സഹകരണത്തോടെ മൂര്‍ക്കനാട് കൃഷിഭവന്റെ നേതൃത്വത്തില്‍ നെല്‍ കൃഷിക്ക് ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം നടത്തി. പ്രസിഡന്റ് രശ്മി ശശികുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ലക്ഷ്മി ദേവി അധ്യക്ഷയായി.
ഐഎഫ്എഫ്സിഒ ഫീല്‍ഡ് ഓഫീസര്‍ കെ.ജെ. ശ്രീജിത്ത് ’ഡ്രോണിലൂടെ നാനോ വളങ്ങള്‍’ എന്ന വിഷയത്തില്‍ കര്‍ഷകര്‍ക്ക് ബോധവത്കരണം നല്കി. കൃഷി ഓഫീസര്‍ മര്‍ജാനാ ബീഗം പദ്ധതി വിശദീകരിച്ചു.
ഏക്കറിനു 800 രൂപ സബ്സിഡിയിലാണ് ഡ്രോണ്‍ ഉപയോഗിച്ച് 18.5 ഏക്കര്‍ സ്ഥലത്ത് വളങ്ങളായ നാനോ യൂറിയ, സൂക്ഷ്മ മൂലക മിശ്രിതം എന്നിവ തളിച്ചത്.
ഭരണസമിതി അംഗം കുഞ്ഞിമുഹമ്മദ്, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, പാടശേഖര സെക്രട്ടറിമാര്‍, നെല്‍കര്‍ഷകര്‍, കൃഷി ഭവന് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.