മങ്കട ബ്ലോക്ക് ഭിന്നശേഷി പാര്‍ക്ക് സജ്ജമായി
1488004
Wednesday, December 18, 2024 5:22 AM IST
മങ്കട :മങ്കട ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് വളപ്പില്‍ നിര്‍മിച്ച ഭിന്നശേഷി പാര്‍ക്കിന്റെ ഉദ്ഘാടനം മഞ്ഞളാംകുഴി അലി എംഎല്‍എ നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുള്‍കരീം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം തെറാപ്പി സെന്ററിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും
പ്രയോജനകരമാകുന്നതാണ് പാര്‍ക്ക്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ജുവൈരിയ, പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ്് ഉമ്മുകുത്സു ചക്കച്ചന്‍, സ്ഥിര സമിതി അധ്യക്ഷന്മാരായ ജാഫര്‍ വെള്ളേക്കാട്ട്, ഫൗസിയ പെരുമ്പള്ളി, ടി.കെ. ശശീന്ദ്രന്, ബ്ലോക്ക് മെംബര്‍മാരായ ഒ. മുഹമ്മദ്കുട്ടി, കെ.പി. അസ്മാബി, എം. റഹ്മത്തുന്നിസ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം. മജീദ്, സാമൂഹികനീതി ഓഫീസര്‍ പത്മാവതി തുടങ്ങിയവര്‍ പ്രസംഗിച്ചു.