മര്‍ച്ചന്റസ് സേവാ കേന്ദ്രം തുറന്നു
1488006
Wednesday, December 18, 2024 5:22 AM IST
പെരിന്തല്‍മണ്ണ: വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ആവശ്യമായ ഓണ്‍ലൈന്‍ സേവനങ്ങളും സര്‍ക്കാരിന്റെ വിവിധ ലൈസന്‍സുകള്‍ പുതുക്കുന്നതിനും പെരിന്തല്‍മണ്ണ വ്യാപാര ഭവന് ഓഫീസില്‍ സേവാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വര്‍ക്കിംഗ്
പ്രസിഡന്റ് പി. കുഞ്ഞാവുഹാജി ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.ടി.എസ്. മൂസു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.പി. മുഹമ്മദ് ഇഖ്ബാല്‍, ലത്തീഫ് ടാലന്റ്, യൂസഫ് രാമപുരം,
ചമയം ബാപ്പു, ഷാലിമാര്‍ ഷൗക്കത്ത്, ലിയാക്കത്തലി ഖാന്, പി.പി. സൈതലവി, ഉമ്മര്‍, വാര്യര്‍ ദാസ്, ഹാരിസ് ഇന്ത്യന്‍, ഷൈജല്‍, കാജാമുഹയുദീന്, ഇബ്രാഹിം കാരയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.