കിംസ് അല്‍ശിഫയില്‍ സ്ത്രീകള്‍ക്കായി സര്‍ജറി ക്യാമ്പ് 25 മുതല്‍
1489260
Sunday, December 22, 2024 7:51 AM IST
പെരിന്തല്‍മണ്ണ: കിംസ് അല്‍ശിഫ ഹോസ്പിറ്റലിലെ ജനറല്‍ സര്‍ജറി വിഭാഗത്തിന്റെ കീഴില്‍ സ്ത്രീകള്‍ക്കായി ശസ്ത്രക്രിയ ക്യാമ്പ് 25 മുതല്‍ 31 വരെ സംഘടിപ്പിക്കും. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയായിരിക്കും പരിശോധന. പൈല്‍സ്, ഫിഷര്‍, ഫിസ്റ്റുല, സ്തന സംബന്ധമായ രോഗങ്ങള്‍, ഉദരരോഗങ്ങള്‍, ഹെര്‍ണിയ, ശരീരത്തിലെ വിവിധതരം മുഴകള്‍, വെരിക്കോസ് വെയിന്‍ എന്നീ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം.
സൗജന്യ ഡോക്ടര്‍ പരിശോധന, ലാബ്, റേഡിയോളജി പരിശോധനകളില്‍ പ്രത്യേക ഇളവുകള്‍, സര്‍ജറി ആവശ്യമായി വരുന്നവര്‍ക്ക് "സഹൃദയ’ ചാരിറ്റി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കുറഞ്ഞനിരക്കിലും ചികിത്സ ലഭ്യമാകും. പ്രശസ്ത ലേഡി സര്ജന് ഡോ. സമീന ചാലോലില് നേതൃത്വം നല്കുന്ന ക്യാമ്പില്‍ ആദ്യം ബുക്ക് ചെയ്യുന്ന 200 പേര്‍ക്ക് പങ്കെടുക്കാം. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് ഫോണ്‍: 9188952723, 9188952724.