കാണാതായ വിദ്യാര്‍ഥി കിണറ്റില്‍ മരിച്ച നിലയില്‍
1487927
Tuesday, December 17, 2024 10:15 PM IST
പൂക്കോട്ടുംപാടം: കഴിഞ്ഞ ദിവസം കാണാതായ വിദ്യാര്‍ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടക്കര കാഞ്ഞിരംപാറ സഹീദിന്റെ മകന് ഹാഷിമി(17) ന്റെ മൃതദേഹമാണ് പൊട്ടിക്കല്ല് കമുകിന് തോട്ടത്തിലെ കിണറ്റില്‍ കണ്ടെത്തിയത്.
പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ ദിവസം മുടി മുറിക്കാനെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയതാണ്. തിരിച്ച് വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വന്തം കമുകിന് തോട്ടത്തിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. നിലമ്പൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
പൂക്കോട്ടുംപാടം സ്റ്റേഷനിലെ എസ്ഐമാരായ ജയിംസ് ജോണ്‍, എം.കെ. അബ്ദുള്‍ നാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം പുക്കോട്ടുംപാടം വലിയപള്ളി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. മാതാവ്: സജ്ന. സഹോദരങ്ങള്‍: നിഷാം, ലെന.