വിദ്യാര്‍ഥികളെ കയറ്റിയ ഓട്ടോയും കാറും കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്
1488318
Thursday, December 19, 2024 6:50 AM IST
മഞ്ചേരി : വിദ്യാര്‍ഥികളുമായി വരികയായിരുന്ന ഓട്ടോയില്‍ കാറിടിച്ച് ഏഴ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. മലപ്പുറം സെന്റ് ജെമ്മാസ് സ്കൂളിലെയും എംഎസ്പി സ്കൂളിലെയും വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്.
ഇരുമ്പുഴി വളപ്പില്‍ മുരളിയുടെ മകള്‍ മേഘ്ന(12), ഇരുമ്പുഴി വടക്കുംമുറി അപ്പാടയില് കൃഷ്ണപ്രസാദിന്റെ മകള്‍ നന്ദന കൃഷ്ണന്(16), ഇരുമ്പുഴി കോലോത്തുമുറി അമ്പാടി പരമേശ്വരന്റെ മകന് അഷ്ലിന്‍(12), ഓട്ടോ ഡ്രൈവര്‍ വടക്കുംമുറി അപ്പാടയില് കൃഷ്ണപ്രസാദ്(45),
കാര്‍ ഡ്രൈവര്‍ നറുകര താണിക്കാട് അബ്ദുള്‍ ലത്തീഫ്(52) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാലിനാണ് സംഭവം.
മഞ്ചേരി ഭാഗത്ത് നിന്ന് വരികയായിരുന്ന കാര്‍, വളവ് തിരിക്കുന്നതിനിടയില്‍ മലപ്പുറം ഭാഗത്ത് നിന്ന്
സ്കൂള്‍ കുട്ടികളുമായി വരികയായിരുന്ന ഓട്ടോയില്‍ ഇടിച്ചാണ് അപകടം.