ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
1488831
Saturday, December 21, 2024 5:18 AM IST
മണിമൂളി: മണിമൂളി ക്രൈസ്റ്റ് കിംഗ് ഹൈസ്കൂളില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ഫാ. ജെറിന് പൊയ്കയില്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജൂഡി തോമസ് അധ്യക്ഷത വഹിച്ചു. പ്രധാനഅധ്യാപകന് എ.ടി. ഷാജി, വാര്‍ഡ് മെംബര്‍ പി.പി. ഷിയാജ്, റോസ്മി വിജോ, ജൂവല്‍ മരിയ, സിസ്റ്റര്‍ ഏമിലിയ മാത്യു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കരോള്‍ഗാന മത്സരവും ക്രിസ്മസ് പ്രോഗ്രാമും നടത്തി. എല്ലാ കുട്ടികള്‍ക്കും ക്രിസ്മസ് കേക്കുകളും നല്കി.
കോട്ടക്കല്‍: കോട്ടൂര്‍ എകെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് ’സാന്റാ ഇന്‍ സ്കൂള്‍ 2024’ സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ അലി കടവണ്ടി ഉദ്ഘാടനം ചെയ്തു.
ഷൈബി പൗലോസ് ക്രിസ്മസ് സന്ദേശം നല്കി. കുരുന്നുകളുടെ കളിചിരികളും കരോള്‍ ഗാനങ്ങളുമായി ആഘോഷം ശ്രദ്ധേയമായി. വിദ്യാലയത്തിലെ ഏഴായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് മധുരവും വിതരണം ചെയ്തു. പ്രധാനാധ്യാപിക കെ.കെ. സൈബുന്നീസ, എന്‍. വിനീത, സ്റ്റാഫ് സെക്രട്ടറി എം. മുജീബ് റഹ്മാന് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ ഷെറിന് പോള്‍, ടി.പി. ഫാത്തിമ ഫര്‍സാന, പി.എസ്. അശ്വതി, ഫെബിന് എന്നിവര്‍ നേതൃത്വം നല്കി.
മൂത്തേടം: മൂത്തേടം ഫാത്തിമ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒരാഴ്ച നീണ്ടുനിന്ന ക്രിസ്മസ്
പരിപാടി സെലിസ്റ്റിയ2024 സമാപന സമ്മേളനം കോളജ് പ്രിന്‍സിപ്പല്‍ ഫാ. ലാസര്‍ പുത്തന്‍കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. കോളജ് സിഇഒ ഫാ. വര്‍ഗീസ് കണിയാംപറമ്പിലില് അധ്യക്ഷത വഹിച്ചു. കോളജ് യൂണിയന് ചെയര്മാന് മുഹമ്മദ് ഷിഹാദ്, ടി.കെ. സതീശന്, അമല്‍, ജോഷി, ജുമാന ഷെറിന് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കരോള്‍ ഗാനമത്സരം, പാപ്പാ മത്സരം എന്നിവ നടന്നു. ബാന്റ് മേളത്തിന്റെ അകമ്പടിയോടെയുള്ള നൃത്താവിഷ്കാരവും ഉണ്ടായിരുന്നു.
വണ്ടൂര്‍: സ്കൂളിലെത്താന്‍ സാധിക്കാത്ത കൊച്ചുകൂട്ടുകാരെ ചേര്‍ത്തുപിടിച്ച് ക്രിസ്മസ് ആഘോഷം. തിരുവാലി ജിഎച്ച്എസ്എസില്‍ വിദ്യാലയത്തിലെത്താന്‍ സാധിക്കാത്ത കുട്ടികളെ അധ്യാപകര്‍ വീട്ടിലെത്തി കണ്ടാണ് ആശംസകള്‍ നേര്‍ന്നത്. യുപി, എച്ച്എസ് വിഭാഗങ്ങളിലുള്ള എട്ട് ഭിന്നശേഷി കുട്ടികളെ മുന്‍നിര്‍ത്തിയായിരുന്നു ഇത്തവണത്തെ ക്രിസ്മസ് ആഘോഷം. എട്ടു വിദ്യാര്‍ഥികളില്‍ ആറു പേര് സ്കൂളിലെ ത്തി. അവര്‍ക്കായി കേക്ക് മുറിച്ചും സമ്മാനങ്ങള്‍ നല്‍കിയും ആഘോഷം നിറപ്പകിട്ടാക്കി. ആഘോഷത്തിന് ഹെഡ്മിസ്ട്രസ് കെ.വി. സുജാത, സ്റ്റാഫ് സെക്രട്ടറി പി.ജി. സത്യനാഥന് തുടങ്ങിയവര്‍ നേതൃത്വം നല്കി.