60 ലിറ്റർ വാഷ് പിടിച്ചെടുത്തു
1488544
Friday, December 20, 2024 6:06 AM IST
മേലാറ്റൂർ: ക്രിസ്മസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ എക്സൈസ് റേഞ്ച് സംഘവും മേലാറ്റൂർ പോലീസും സംയുക്തമായി മേലാറ്റൂർ പള്ളിപ്പറമ്പ് പറക്കോട് ഭാഗത്തു നടത്തിയ പരിശോധനയിൽ ഷൊർണൂർ-നിലമ്പൂർ റെയിൽവേ പുറമ്പോക്ക് ഭൂമിയിലെ കുറ്റിക്കാടുകൾക്കിടയിൽ നിന്നും 60 ലിറ്റർ വാഷ് കണ്ടെടുത്തു. മേലാറ്റൂർ പോലീസ് സ്റ്റേഷൻ എസ്ഐ അയ്യപ്പജ്യോതി, സിപിഒ വിനോദ്കുമാർ, എക്സൈസ് റേഞ്ച് ഓഫീസ് അസി. എക്സൈസ് ഇൻസ്പെക്ടർ കെ. രാമൻകുട്ടി, പ്രിവന്റീവ് ഓഫീസർ ഒ. റഫീഖ് എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.