മുണ്ടേരി വിത്തു കൃഷിത്തോട്ടത്തില്‍ കാപ്പി കൃഷിയും
1454644
Friday, September 20, 2024 4:56 AM IST
എടക്കര: മുണ്ടേരി വിത്തു കൃഷിത്തോട്ടത്തില്‍ കാപ്പി കൃഷിയും ആരംഭിച്ചു. വിവിധയിനം തെങ്ങിന് തൈകളും വിദേശയിനം പഴവര്‍ഗങ്ങള്‍ ഉള്‍പ്പടെയുള്ള ഫലവൃക്ഷങ്ങളും ഉത്പാദിപ്പിക്കുന്ന മുണ്ടേരി വിത്തു കൃഷിത്തോട്ടത്തിലാണ് കാപ്പി കൃഷിയും ആരംഭിച്ചത്.
കൃഷിവകുപ്പ് ഡയറക്ടറുടെ പ്രത്യേക അനുമതിയോടെയാണ് വയനാട്ടിലെ കര്‍ഷകോത്തമ അവാര്‍ഡ് ജേതാവായ കര്‍ഷനില്‍ നിന്നും വാങ്ങിയ റോയിസ് സെലക്ഷന് എന്ന അറബിക്ക ഇനത്തില്‍പ്പെട്ട 4500 എണ്ണം കാപ്പി തൈകളാണ് രണ്ടേക്കറില്‍ ഫാമില്‍ ജൈവ രീതിയില്‍ നട്ടുപിടിപ്പിക്കുന്നത്.
തൈ നടീല്‍ ഉദ്ഘാടനം മലപ്പുറം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി. പി അബ്ദുല്‍ മജീദ് നിര്‍വഹിച്ചു. ഫാം ഡെപ്യൂട്ടി ഡയറക്ടര്‍ പി. ഷക്കീല, സീനിയര്‍ കൃഷി ഓഫീസര്‍ ലിജു ഏബ്രഹാം, കൃഷി ഓഫീസര്‍ നിതിന്‍ സംസാരിച്ചു.