അങ്ങാടിപ്പുറം: ഗതാഗത കുരുക്കിനെ തുടർന്ന് ആംബുലൻസിന് വഴിയൊരുക്കി യുവാവ്. മണ്ണാർക്കാട് നിന്നും അത്യാസന്ന നിലയിലുള്ള കുട്ടിയുമായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോകുമ്പോൾ അങ്ങാടിപ്പുറം മേൽപ്പാലത്തിൽ വച്ചാണ് ആംബുലൻസ് ഗതാഗതക്കുരുക്കിൽ പെട്ടത്.
തുടർന്ന് ഡ്രൈവറുടെ കൂടെയുണ്ടായിരുന്ന മണ്ണാർക്കാട് സ്വദേശി ഷിയാസാണ് മേൽപ്പാലത്തിൽ ഇറങ്ങി ആംബുലൻസിന് പോകാനുള്ള വഴി ഒരുക്കിയത്. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം.