ജേഴ്സികള്‍ വിതരണം ചെയ്തു
1454639
Friday, September 20, 2024 4:50 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ ഡിപ്പോ കോണ്‍ഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഗ്രീന്‍ വാലി റെസിഡന്‍ഷ്യല്‍ അസോസിയേഷനിലെ സ്പോര്‍ട്സ് താരങ്ങള്‍ക്ക് ജേഴ്സികള്‍ വിതരണം ചെയ്തു. ജേഴ്സിയുടെ വിതരണ ഉദ്ഘാടനം മുനിസിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ഷെറി ജോര്‍ജ് നിര്‍വഹിച്ചു.
കോണ്‍ഗ്രസ് കൂട്ടായ്മയുടെ പ്രസിഡന്റ് ഷാജി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഷെര്‍ലി മോള് മുഖ്യപ്രഭാഷണം നടത്തി. കുരുവിള, നടരാജന്, മുംതാസ്, കോച്ച് ബദറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു, നിഷാദ് ആണ് ജേഴ്സികള്‍ സ്പോണ്സര് ചെയ്തത്.