എല്ല് തൊണ്ടയിൽ കുടുങ്ങിയ നായയ്ക്ക് രക്ഷകരായി ട്രോമാ കെയർ
1454641
Friday, September 20, 2024 4:56 AM IST
പാണ്ടിക്കാട്: ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ എല്ല് കുടുങ്ങിയ നായയ്ക്ക് രക്ഷകരായി ട്രോമാ കെയർ പ്രവർത്തകർ . പാണ്ടിക്കാട് സ്വദേശി വി. പി. ഷിബുവിന്റെ മൂന്ന് വയസ് പ്രായമായ നായക്കുട്ടിയെയാണ് ട്രോമ കെയർ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ രക്ഷിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ ഭക്ഷണം കഴിച്ച നായ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. പരിശോധനയിൽ എല്ല് തൊണ്ടയിൽ കുടുങ്ങിയത് കണ്ടെത്തി. തുടർന്ന് ഇത്തരം കാര്യങ്ങളിൽ പ്രത്യേകം പരിശീലനം നേടിയ ട്രോമാ കെയർ പാണ്ടിക്കാട് സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.
പിന്നീട് സ്ഥലത്തെത്തിയ അംഗങ്ങൾ നെറ്റ് ഉപയോഗിച്ച് നായയെ പിടി കൂടി പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ മിനിറ്റുകൾക്കകം തൊണ്ടയിൽ നിന്ന് എല്ലിൻ കഷ്ണം പുറത്തെടുക്കുകയിരുന്നു. ടീം ലീഡർ അസീസ് വളരാട്, കെ. മുജീബ് റഹീം കുറ്റിപ്പുളി എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്.