മ​ങ്ക​ട സ​ദാ​ചാ​ര കൊ​ല​പാ​ത​കം: വി​ചാ​ര​ണ ഇ​ന്നാ​രം​ഭി​ക്കും
Friday, September 20, 2024 4:50 AM IST
മ​ഞ്ചേ​രി: മ​ങ്ക​ട​യി​ല്‍ സ​ദാ​ചാ​ര പോ​ലീ​സി​ന്‍റെ മ​ര്‍​ദ​ന​മേ​റ്റ് യു​വാ​വ് കൊ​ല്ല​പ്പെ​ട്ട കേ​സി​ന്‍റെ വി​ചാ​ര​ണ ഇ​ന്നാ​രം​ഭി​ക്കും. മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി (ഒ​ന്ന്) ജ​ഡ്ജ് എം. ​തു​ഷാ​ര്‍ മു​മ്പാ​കെ​യാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങു​ന്ന​ത്.

മ​ങ്ക​ട കൂ​ട്ടി​ല്‍ സ്വ​ദേ​ശി​ക​ളാ​യ നാ​യ​ക​ത്ത് അ​ബ്ദു​ല്‍ നാ​സ​ര്‍ (40), സ​ഹോ​ദ​ര​ന്‍ ഷ​റ​ഫു​ദ്ദീ​ന്‍ (33), പ​ട്ടി​ക്കു​ത്ത് സു​ഹൈ​ല്‍ (34), പ​ട്ടി​ക്കു​ത്ത് അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ (52), പ​ട്ടി​ക്കു​ത്ത് സ​ക്കീ​ര്‍ ഹു​സൈ​ന്‍ (43), ചെ​ണ്ണേ​ക്കു​ന്ന​ന്‍ ഷ​ഫീ​ഖ് (34), മു​ക്കി​ല്‍ പീ​ടി​ക പ​റ​മ്പാ​ട്ട് മ​ന്‍​സൂ​ര്‍ (34), അ​മ്പ​ല​പ്പ​ള്ളി അ​ബ്ദു​ല്‍ നാ​സ​ര്‍ (35) എ​ന്നി​വ​രാ​ണ് പ്ര​തി​ക​ള്‍.


2016 ജൂ​ണ്‍ 28ന് ​പു​ല​ര്‍​ച്ചെ മൂ​ന്ന​ര മ​ണി​ക്കാ​ണ് സം​ഭ​വം. പ്ര​വാ​സി​യു​ടെ ഭാ​ര്യ ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ അ​നാ​ശാ​സ്യ​ത്തി​ന് പോ​യി എ​ന്നാ​രോ​പി​ച്ച് നാ​ട്ടു​കാ​ര​നാ​യ ന​സീ​ര്‍ ഹു​സൈ(40)​നെ വ​ടി, പ​ട്ടി​ക വ​ടി​ക​ള്‍ എ​ന്നി​വ കൊ​ണ്ട് മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. കേ​സി​ൽ 70 സാ​ക്ഷി​ക​ളാ​ണു​ള്ള​ത്.

ഫോട്ടോ : കൊ​ല്ല​പ്പെ​ട്ട ന​സീ​ര്‍ ഹു​സൈ​ന്‍