സീതാറാം യെച്ചൂരി അനുസ്മരണം
1454633
Friday, September 20, 2024 4:50 AM IST
പെരിന്തൽമണ്ണ: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ വൈദ്യുതി ജീവനക്കാർ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഇഇഎഫ്ഐ) യുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഡിവിഷൻ പരിസരത്ത് നടന്ന പരിപാടിയിൽ കെസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി സി. അബ്ദു സലിം, ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ്. രാഹുൽ എന്നിവർ സംസാരിച്ചു. കെഎസ്ഇബി ഡബ്ല്യുഎ സംസ്ഥാന കമ്മിറ്റിയംഗം കെ. ഷബീറലി അധ്യക്ഷത വഹിച്ചു. എം. ഫിറോസ് ബാബു സ്വാഗതവും ഉസ്മാൻ തവളേങ്ങൽ നന്ദിയും പറഞ്ഞു.