"തൂത-വെട്ടത്തൂർ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം'
1454646
Friday, September 20, 2024 4:56 AM IST
ആലിപ്പറമ്പ്: തൂത-വെട്ടത്തൂർ റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഗർത്തങ്ങൾ അടച്ച് എത്രയും പെട്ടെന്ന് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന്ആവശ്യപ്പെട്ടുകൊണ്ട് പെരിന്തൽമണ്ണ നിയോജക മണ്ഡലം എംഎൽഎ നജീബ് കാന്തപുരത്തിന് ഐഎൻടിയുസി താഴെക്കോട് മണ്ഡലം പ്രസിഡന്റ് പാലോത്ത് ഫൈസൽ, മണ്ഡലം ട്രഷറർ മാഞ്ചിരി ശശിധരൻ, മണ്ഡലം സെക്രട്ടറിമാരായ സിദ്ദിഖ് വെങ്ങാടൻ,പടുവൻപാടൻ ബഷീർഎന്നിവർ ചേർന്ന് നിവേദനം നൽകി.