സീനിയർ വുഷു ചാമ്പ്യൻഷിപ്പ്: പുലാമന്തോളിൽ നിന്നും ഏഴുപേർ
1454642
Friday, September 20, 2024 4:56 AM IST
പെരിന്തൽമണ്ണ: 21 മുതൽ 26 വരെ ഡെറാഡൂണിലെ റായ്പൂർ, മഹാറാണ പ്രതാപ് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 33ാ-മത് സീനിയർ നാഷണൽ വുഷു ചാമ്പ്യൻഷിപ്പിന് കേരളത്തെ പ്രതിനിധീകരിച്ച് പുലാമന്തോളിൽ നിന്ന് ഏഴ് കായിക താരങ്ങൾ പങ്കെടുക്കും. കെ. മുഹമ്മദ് ജാസിൽ , വി. മുനീർ, എ. ആരിസ്, വി. വിജീഷ് , എ. സ്വാലിഹ് , കെ. നയന മനു, കെ. സഹദിയ ഉൾപ്പെടെ ഏഴംഗ സംഘമാണ് പങ്കെടുക്കുന്നത്.
മൂന്ന്, നാല് തിയതികളിലായി കോഴിക്കോട് വച്ച് നടന്ന സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാണ് ഈ ഏഴംഗസംഘം ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സംഘത്തിന് പരിശീലനം നൽകുന്നത് പുലാമന്തോൾ ഐഎസ്കെ മാർഷൽ ആർട്സ് ചീഫ് ഇൻസ്ട്രക്ടർ മുഹമ്മദലിയാണ്.