ഫിറോസ്ഖാന് അധ്യാപക അവാര്‍ഡ് ഏറ്റുവാങ്ങി
1454066
Wednesday, September 18, 2024 4:50 AM IST
മങ്കട: രാജ്യത്തെ മികച്ച ഉര്‍ദു അധ്യാപകര്‍ക്ക് നല്കുന്ന എം. ജി. പട്ടേല്‍ ദേശീയ അധ്യാപക പുരസ്കാരം (യുപി വിഭാഗം) തച്ചനാട്ടുകര ലെഗസി എയുപി സ്കൂള്‍ ഉര്‍ദു അധ്യാപകനും എഴുത്തുകാരനുമായ ഫിറോസ്ഖാന് പുത്തനങ്ങാടി ഏറ്റുവാങ്ങി.
മഹാരാഷ്ട്രയിലെ ജെയ്സിംഗ്പൂരില് നടന്ന ചടങ്ങില്‍ എംപി ധൈര്യഷീല്‍ , എംപി ഛത്രപതി ഷാഹു , മുഹമ്മദ് ശാഫി ഗൗസ്, മുഫ്ത് ഹാറൂണ്‍ നദ്വി, കാബിനറ്റ് മന്ത്രി ഹസന് മുഷ്രിഫ്, രാജേന്ദ്രപട്ടേല് എന്നീ പ്രമുഖര്‍ പങ്കെടുത്തു.
വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന മികവും ഒരു ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഉര്‍ദു സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മാണവുമാണ് മുഖ്യമായും ഫിറോസ്ഖാനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. എഴുത്തുകാരനും പ്രഭാഷകനുമായ ഫിറോസ്ഖാന് നേരത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച ഉര്‍ദു ക്ലബിനുള്ള അവാര്‍ഡ് മൂന്ന് തവണ കരസ്ഥമാക്കിയിട്ടുണ്ട്.
നാല്‍പ്പതിലധികം നോവലുകള്‍ ഫിറോസ്ഖാന് രചിച്ചിട്ടുണ്ട്. ആറ് നോവലുകള്‍ കന്നട ഭാഷയിലേക്കും രണ്ട് നോവല്‍ ഉര്‍ദുവിലേക്കും രണ്ട് നോവല്‍ ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.