ബുള്ളറ്റ് ഇടിച്ചുകയറി ആറുപേർക്ക് പരിക്കേറ്റു
1590298
Tuesday, September 9, 2025 6:29 AM IST
പോത്തൻകോട്: ബുള്ളറ്റ് ഇടിച്ചുകയറി ആറുപേർക്കു പരിക്കേറ്റു. മങ്ങാട്ടുക്കോണം സ്വദേശികളായ സാജൻ (23), വിഷ്ണു (30), നിതിൻ (38), സുമേഷ് (39), സജു (37) നും ആറുമാസം പ്രായമുള്ള കുഞ്ഞിനുമാണു പരിക്കേറ്റത്.
മങ്ങാട്ടുക്കോണം തമ്പുരാൻ ബ്രദേഴ്സിന്റെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന വടംവലി മത്സരത്തിന് ഇടയിലേക്കാണ് നരിക്കൽ സ്വദേശി അമൽ എന്നയാൾ ഓടിച്ച ബുള്ളറ്റ് ഇടിച്ചു കയറിയത്. സജന്റെ തുടയെല്ലിനും കാൽമുട്ടുകൾക്കും പൊട്ടലുണ്ട്. വിഷ്ണുവിന്റെ തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ഇരുവരേയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിതിൻ, സുമേഷ്, സച്ചു എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിലാണു ചികിത്സയിലുള്ളത്. ആറുമാസം പ്രായമുള്ള കുഞ്ഞിനെ മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമലിനും തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റു. പോത്തൻകോട് പോലീസ് കേസെടുത്തു.