കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്ക് 18 മാസത്തെ വേതനം മുടക്കമുള്ളതായി പരാതി
1590015
Monday, September 8, 2025 6:44 AM IST
വെള്ളറട: കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്കു സര്‍ക്കാര്‍ 18 മാസത്തെ പെന്ഷന് മുടക്കം വരുത്തിയതായി വ്യാപക പരാതി. പ്രതിമാസം 1,600 രൂപയാണ് കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്. ശാരീരികമായി ബലഹീനതയുള്ളവരും വാര്ധക്യത്തിലായവരും ദാരിദ്ര്യത്തില്‍ കഴിയുന്നവരുമാണു കെട്ടിട നിര്‍മാണ തൊഴിലാളി പെന്ഷന് വാങ്ങുന്നവര്‍.
അവര്‍ക്കാണു സര്‍ക്കാര്‍ 18 മാസത്തെ പെന്ഷന് നല്‍കാനുള്ളത്. ഓണത്തിന് ഒരു മാസത്തെ പെന്ഷന് 1600 രൂപ മാത്രം നല്‍കുക മാത്രമാണ് ചെയ്തത്. കുടിശികയുള്ള 18 മാസത്തെ പെന്ഷന് അടിയന്തിരമായി നല്കി മരണാവസ്ഥയിലും ദാരിദ്ര്യത്തിലും കഴിയുന്നവരെ രക്ഷിക്കണമെന്നാണ് കെട്ടിട നിര്‍മാണ തൊഴിലാളികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.