അധ്യാപക ദമ്പതികളെ ആദരിച്ചു
1589743
Sunday, September 7, 2025 6:43 AM IST
നെടുമങ്ങാട്: അധ്യാപകദിനത്തിൽ അധ്യാപകദമ്പതികളായ ആനാട് പുല്ലേക്കോണം ഉഷസിൽ പേരൂർക്കട ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ച പ്രധാന അധ്യാപകൻ പ്രദീപ് കുമാറിനെയും നന്ദിയോട് നളന്ദ ടീച്ചേഴ്സ് ട്രെയിനിങ് സ്കൂളിലെ അധ്യാപിക ഉഷ യെയും മുൻ കെ പി സി സി നിർവഹക സമിതി അംഗം ആനാട് ജയന്റെ നേതൃത്വത്തിൽ ആദരിച്ചു.
മുൻ ആനാട് ഗ്രാമപഞ്ചായത്ത് ആനാട് സുരേഷ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആനാട് ഗോപകുമാർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് അജയകുമാർ പി.അശോകൻ എന്നിവരും പങ്കെടുത്തു.