തുരുത്തിയിൽ പൂക്കൃഷി വിളവെടുത്തു
1590020
Monday, September 8, 2025 6:52 AM IST
വിതുര: തൊളിക്കോട് പഞ്ചായത്തിലെ തുരുത്തി വാർഡിൽ ജെ എൽ ജി ഗ്രൂപ്പ് തുടങ്ങിയ ഓണക്കനി നിറപ്പൊലിമ പുഷ്പകൃഷിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ എൻഎസ് ഹാഷിം നിർവഹിച്ചു. അഗ്രി സിആർപി ശ്രീജ, എഡിഎസ് അംഗം സിന്ധു കണ്ണങ്കര, ജെഎൽജി ഗ്രൂപ്പ് അംഗങ്ങളായ സതീഷ്, ശോഭ, രാധ, സുരേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.