വാടകയ്ക്ക് കാർ ഓടിയതുമായുള്ള തർക്കം : പനച്ചമൂട് സ്വദേശിയായ കാര്‍ ഡ്രൈവർ ചെന്നൈയിൽ കൊല്ലപ്പെട്ട നിലയില്‍
1590008
Monday, September 8, 2025 6:44 AM IST
വെള്ളറട: പനച്ചമൂട് സ്വദേശിയായ കാര്‍ ഡ്രൈവറെ ചെന്നൈ മണിപ്പക്കം പോലീസ് സ്റ്റേഷന് പരിധിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൂന്നു മാസമായി ചെന്നൈ മണിപ്പക്കത്ത് ഷണ്മുഖം എന്നയാളിന്റെ വാഹനം ഓടിച്ചു വരികയായിരുന്ന അസുറുദ്ദീന്‍ ഷാ(34)യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
വാഹനം ഓടിയതുമായി ബന്ധപ്പെട്ട് ഉടമയുമായി ചെറിയ സാമ്പത്തിക തര്‍ക്കങ്ങള്‍ നിലനില്‍ക്കവെ വെള്ളറട പനച്ചമൂട് പാറവളവ് സ്വദേശിയായ ഹാജാ (30), പനച്ചമൂട് സ്വദേശി ഷമീര്‍ (27) എന്നിവർ ചെന്നൈയിലെത്തി അസുറുദ്ദീന്‍ ഷായെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് മണിപ്പക്കം പോലീസ് പനച്ചമൂട്ടില്നിന്നും ഹാജ (30)നെ അസ്റ്റുചെയ്തു. പനച്ചമൂട് സ്വദേശി ഷമീര്‍(27)ഒളിവിലാണ്.
ഇയാളെ പിടികൂടാനുള്ള തത്രപ്പാടിലാണ് മണിപ്പക്കം പോലീസ്. ഓണ്‍ലൈന്‍ ഊബര്‍ വണ്ടി മൂന്നു മാസമായി ഓടിയതിനെച്ചൊല്ലിയുണ്ടായ സാമ്പത്തിക തര്‍ക്കമാണ് ഉടമയുമായി ഉണ്ടായിരുന്നത്. പനച്ചമൂട്ടില്നിന്നും ഹാജയും, ഷമീറും ചെന്നൈ മണിപ്പക്കത്തെത്തി റൂമില്‍ പൂട്ടിയിട്ട് മര്‍ദിച്ചവശനാക്കിയെന്നും പതിനായിരം രൂപ അടിയന്തരമായി എത്തിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അസുറുദ്ദീന്‍ ഷാ ഭാര്യയേയും ബന്ധുക്കളേയും അറിയിച്ചിരുന്നു.
ഇതേ തുടർന്നു ഷായുടെ ഭാര്യ നാതിയ 7,000 രൂപ തരപ്പെടുത്തി ഷണ്മുഹത്തിന്റെ അക്കൗണ്ടല്‍ ഇട്ടുകൊടുക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണു ഷായെ ഷണ്മുഖവും ഷിയാനും ചേർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചെന്നൈ മെഡിക്കല്‍ കോളജ് ആശുപത്രി അതികൃതര്ക്കു മരണത്തില്‍ ദുരൂഹതയുണ്ടന്നു ബോധ്യപ്പെട്ടതിനാല്‍ മാണിപ്പാക്കം പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. ക്രൂരമര്‍ദനത്തിന് ഇരയായാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. മർദിച്ച സംഘത്തിൽ രണ്ടുപേര്‍ കൂടി ഉള്ളതായി പറയപ്പെടുന്നു. രണ്ടാം പ്രതിയായ ഷമീര്‍ (27) ഒളിവിലാണ്.