ഭീമൻ അത്തപ്പൂക്കളമൊരുക്കി അരുവി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്
1589732
Sunday, September 7, 2025 6:27 AM IST
വെള്ളറട : അരുവി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അരുവിക്കുഴിയില്‍ ഭീമന് അത്തക്കളം ഒരുക്കി. ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. കായിക മത്സരങ്ങള്‍, സാംസ്കാരിക സമ്മേളനം, ഓണ കിറ്റ് വിതരണം, കലാവിരുന്ന് എന്നിവ സംഘടിപ്പിച്ചു.
വിശിഷ്ടാതിഥിയായി സിനിമാ സീരിയല്‍ താരം രാഹുല്‍ വെള്ളായണി പങ്കെടുത്തു. തുടര്‍ച്ചയായി പതിനെട്ടാമത്തെ വര്‍ഷമാണ് ഭീമന് അത്തപ്പൂക്കളം ഒരുക്കി കലാപരിപാടികള്‍ സംഘടിപ്പിച്ചത്.