ഓണാഘോഷം
1589744
Sunday, September 7, 2025 6:43 AM IST
വെള്ളറട: ആങ്കോട് ന്യൂ കലാലയ കലാ കായിക സമിതിയുടെ ഓണാഘോഷത്തിന് ഉത്രാടം നാളില്‍ മാരായമുട്ടം പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ കെ. ധനപാലന് പതാക ഉയര്‍ത്തി തുടക്കം കുറിച്ചു. ഓണാഘോഷ പരിപാടികള്‍ ഇന്ന് സമാപിക്കും. കുട്ടികളുടെ കലാകായിക മത്സരങ്ങള്‍, സൗഹൃദ വടംവലി, മെഗാ തിരുവാതിര എന്നിവ സംഘടിപ്പിച്ചു. ജാതി മത വ്യത്യാസമില്ലാതെ നാട്ടിലെ വിവിധ കുടുംബങ്ങളില്‍ നിന്ന് എത്തിച്ച അവിട്ട സദ്യ വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കാനക്കോട് ബാലരാജ് ഉത്ഘാടനം ചെയ്തു.
ഇന്ന് വൈകുന്നേരം 5 ന് ചേരുന്ന സാംസ്കാരിക സമ്മേളനം ആര്. അഭിലാഷിന്റെ അധ്യക്ഷതയില്‍ പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. . സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. സുരേഷ് വീട്ടിയറം വീശിഷ്ടാഥിതിയായി പങ്കെടുക്കും. വികസന കാര്യാ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് കാനക്കോട് ബാലരാജ്, പഞ്ചായത്തംഗം വിനീത വി. നായര്‍, ആങ്കോട് രാജേഷ്. പ്രഭ കുമാര്‍, ഡി. പ്രകാശ്, യു. കൃഷ്ണ പ്രസാദ്, ആര്.രഞ്ജിത്, എസ്.എ.അനൂപ്, എസ്.സലി. എന്നിവര്‍ സംസാരിക്കും.