ജഗതിയില്‍ പെയിന്റ് റോഡില്‍ വീണു; ബൈക്ക് യാത്രികര്‍ തെന്നിവീണു
1590297
Tuesday, September 9, 2025 6:29 AM IST
പേരൂര്‍ക്കട: ജഗതി-ഇടപ്പഴിഞ്ഞി റോഡില്‍ പെയിന്റ് റോഡില്‍ വീണത് വാഹനയാത്ര ദുഷ്കരമാക്കി. ഇന്നലെ പകല്‍സമയത്താണ് അജ്ഞാത വാഹനത്തില്‍ കൊണ്ടുപോകുകയായിരുന്ന 20 ലിറ്റര്‍ പെയിന്റ് റോഡില്‍ വീണത്. വാഹനയാത്ര തടസപ്പെട്ടതോടെ തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍നിന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ ഷഹീര്‍, ഓഫീസര്‍മാരായ രാഹുല്‍, ഫിറോസ് ഖാന്, രശ്മി, അഖില, എഫ്ആര്‍ഒ ഡ്രൈവര്‍ സജി എന്നിവര്‍ ചേര്‍ന്ന് റോഡില്‍നിന്നു പെയിന്റ് നീക്കം ചെയ്തു.
മ്യൂസിയത്ത് ജനമൈത്രി സ്റ്റേഷനു സമീപം വാഹനത്തില്‍നിന്ന് ഓയില്‍ ചോര്‍ന്നു. രണ്ടുബൈക്ക് യാത്രക്കാ ര്‍ റോഡില്‍ തെന്നിവീണു. തിരുവനന്തപുരത്തുനിന്ന് ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് വെള്ളം ചീറ്റി ഓയില്‍ റോഡില്‍നിന്നു നീക്കിയത്.