തൃപ്പാദത്തിൽ ഓണക്കോടിയുമായി വിദ്യാർഥികൾ എത്തി
1590022
Monday, September 8, 2025 6:52 AM IST
നെടുമങ്ങാട്: തൃപ്പാദം അഗതി മന്ദിരത്തിൽ അറുപതോളം വരുന്ന അന്തേവാസികൾക്ക് ഓണക്കോടിയുമായി നെടുമങ്ങാട് വെർട്ടെക്സ് സ്റ്റഡീസിലെ വിദ്യാർഥികൾ എത്തി. വെർട്ടെക്സിന്റെ ഓണാഘോഷപരിപാടിയുടെ ഭാഗമായാണ് 150 ഓളം വിദ്യാർഥികളും അധ്യാപകരും ഓണക്കോടിയുമായി തൃപ്പാദത്തിൽ എത്തിയത്.
തുടർന്നു കലാകായിക പരിപാടികളും ഓണസദ്യയുമായി അന്തേവാസികൾക്കൊപ്പം ചെലവഴിച്ചിട്ടാണു വിദ്യാർഥികൾ യാത്രയായത്. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ നിർവഹിച്ചു. തൃപ്പാദത്തിനുവേണ്ടി ഫാ. വിജയാനന്ദ വർഗീസ്, വാർഡ് കൗൺസിലർ സജിതയിൽ നിന്നും ഓണക്കോടി ഏറ്റുവാങ്ങി.