നെടുമങ്ങാട് ഓണോത്സവം 2025 ന് മിഴിതുറന്നു
1589739
Sunday, September 7, 2025 6:43 AM IST
നെടുമങ്ങാട് : സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും നെടുമങ്ങാട് നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണോത്സവം 2025 ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്.അനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വിശിഷ്ടാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ നടനും സംവിധായകനുമായ ബേസില്‍ ജോസഫ് മുഖ്യാതിഥിയായി. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം പ്രമുഖ ചലചിത്ര പിന്നണി ഗായകന് വിധു പ്രതാപ് അവതരിപ്പിച്ച മ്യൂസിക് ബാന്‍ഡും നടന്നു.
മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ സി.എസ്. ശ്രീജ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാര് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഇന്ന് തെക്കേക്കര മ്യൂസിക്ക് ബാൻഡ് അവതരിപ്പിക്കുന്ന പരിപാടി ഉണ്ടായിരിക്കും.
നാളെ വൈകുന്നേരം 4.30ന് ഓണോത്സവം സമാപന സമ്മേളനം കല്ലിംഗല്‍ ജംഗ്ഷനില്‍ നടക്കും. ചലചിത്ര താരം അര്ജുന് അശോകന് മുഖ്യതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് വൈകുന്നേരം 6.30 ചലചിത്ര പിന്നണി ഗായിക അഞ്ചു ജോസഫ് നയിക്കുന്ന മ്യൂസിക് ബാൻഡ് ഉണ്ടാകും.