സമത ഗ്രാമീണ ഗ്രന്ഥശാല വാർഷികവും ഓണാഘോഷവും
1590021
Monday, September 8, 2025 6:52 AM IST
നെടുമങ്ങാട്: പുനലാൽ സമത ഗ്രാമീണ ഗ്രന്ഥശാലയുടെ മൂന്നാം വാർഷികവും ഓണാഘോഷവും ജി. സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡെയിൽ വ്യൂ സ്ഥാപകരായ ക്രിസ്തുദാസ്, ശാന്താദാസ് എന്നിവരുടെ സ്മരണാർഥം ഗ്രന്ഥശാല ഏർപെടുത്തിയ ക്രിശാന്താ പ്രതിഭാ പുരസ്കാരം അച്ചു ജി. ദാസിന് വിതരണം ചെയ്തു.
വിവിധ മേഖലകളിൽ സേവനം ചെയ്തവരെ യോഗത്തിൽ ആദരിച്ചു. വിവിധ പരീക്ഷകളിൽ വിജയിച്ചവർക്ക് സമ്മാനം വിതരണം ചെയ്തു. യുവ എഴുത്തുകാരി ഊർമിള അഗസ്ത്യ മുഖ്യാതിഥിയായി പങ്കെടുത്തു.
ഡെയിൽ വ്യൂ ഡയറക്ടർ ഡിപിൻദാസ് പുരസ്കാര വിതരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി മുരുകൻ കാച്ചാണി, വെള്ളനാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം. രാജേന്ദ്രൻ, മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൽ. സത്യദാസ് തുടങ്ങിയവർ സംസാരിച്ചു.
ഗ്രന്ഥശാല പ്രസിഡന്റ് ഡി. സ്റ്റുവർട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഡി. ജോൺദാസ് സ്വാഗതവും ജോ. സെക്രട്ടറി രജിത്ത് രാജു നന്ദിയും പറഞ്ഞു.