കാടുപിടിച്ച പുരയിടത്തിൽ തീപിടിത്തം
1590296
Tuesday, September 9, 2025 6:29 AM IST
വിഴിഞ്ഞം: കാടു പിടിച്ചു കിടന്ന പുരയിടത്തിൽ തീ പിടിത്തമുണ്ടായി. ആളിപ്പടർന്ന തീ സമീപത്തെ വീടുകളെ ബാധിക്കുന്ന അവസ്ഥയിലായി. വിഴിഞ്ഞത്തുനിന്നു ഫയർഫോഴ്സെത്തി തീയണച്ചതിനാൽ അപകടം ഒഴിവായി.
പരിഭ്രാന്തിയിലായ ജനം പ്രതിഷേധവുമായിരംഗത്തെത്തി.
വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി ടർഫിനു പുറകുവശത്തുള്ള പ്രിൻസ് എന്നയാളുടെ ആളൊഴിഞ്ഞ പുരയിട ത്തിനാണ് ഇന്നലെ വൈകുന്നേരം മൂന്നോടെ തീപടർന്നത്. കാടു കത്തുന്ന ശബ്ദവും തീയും പുകയും കണ്ട് പേടിച്ച നാട്ടുകാർ ഫയർഫോഴ്സി നെവിവരമറിയിച്ചു.
ഫയർഫോഴ്സ് എത്തിയെങ്കിലും വാഹനം കടന്നുപോകാൻ പാകത്തിൽ റോഡില്ലായിരുന്നതും പ്രശ്നമായി. തുടർന്ന് സ്ഥലത്തു നടന്നെ ത്തിയ അധികൃതർ എറെ പണിപ്പെട്ടു തീയണച്ചു. വസ്തുവിന്റെ ഉടമസ്ഥൻ തീയിട്ടതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നു നാട്ടുകാർ ആരോപിച്ചു. മുകളിൽ കൂടി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ സബ് സ്റ്റേഷനിൽ വൈദ്യുതി എത്തിക്കാനുള്ള ലൈൻ കടന്നുപോയിരുന്നതും ആശങ്കക്കിടവരുത്തിയതായി.