കണ്ണൂർ സ്വദേശിയുടെ മരണം: പരാതിയില്ലെന്ന് ബന്ധുക്കൾ; മൃതദേഹം സംസ്കരിച്ചു
1589730
Sunday, September 7, 2025 6:27 AM IST
മെഡിക്കല്‍കോളജ്: ശാരീരിക അവശതയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയും ആശുപത്രിയില്‍ മരിക്കുകയും ചെയ്ത കണ്ണൂര്‍ കൊച്ചുപുരയ്ക്കല്‍ കെ.പി ശ്രീഹരി (50) യുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു.
കഴിഞ്ഞ മാസം 19നാണ് ശ്രീഹരി ഇദ്ദേഹം ജോലിചെയ്തുവരുന്ന മണക്കാടുള്ള വര്‍ക്ഷോപ്പിനുള്ളില്‍ കുഴഞ്ഞുവീഴുന്നത്. വര്‍ക്ഷോപ്പ് ഉടമയാണ് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ശ്രീഹരിക്ക് ബ്രെയിന്‍ സ്റ്റെം സ്ട്രോക്കാണെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു.
ശ്വാസകോശവും ഹൃദയവും നിയന്ത്രിക്കുന്ന തലച്ചോറിലെ പോണ്സിലാണ് സ്ട്രോക്ക് ബാധിച്ചത്. ഇക്കാരണത്താലാണ് ചികിത്സയിലിരുന്ന ശ്രീഹരിയെ രക്ഷിക്കാനാകാത്തതിനു കാരണം. ശ്രീഹരിയുടെ മരണത്തില്‍ പരാതിയില്ലെന്ന് കുടുംബം അറിയിച്ചിരിക്കുകയാണ്. ശ്രീഹരിയെ അജ്ഞാതരോഗിയായി അഡ്മിറ്റ് ചെയ്തിരുന്നതിനാല്‍ ബന്ധുക്കള്‍ ആദ്യം രേഖകള്‍ സമര്‍പ്പിച്ചശേഷം പരാതി നല്‍കിയിരുന്നു.
രക്ഷിക്കാനാകാത്ത വിധത്തില്‍ തലച്ചോറിലുണ്ടായ സ്ട്രോക്കാണ് മരണകാരണമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെയാണ് ഇനി പരാതിക്കില്ലെന്നു കുടുംബം വ്യക്തമാക്കിയിരിക്കുന്നത്.
കണ്ണൂരില്‍ പൊതുദര്‍ശനത്തിനുശേഷമാണ് ശ്രീഹരിയുടെ മൃതദേഹം സംസ്കരിച്ചത്.