കൊലപാതകം മദ്യലഹരിയിൽ : മകനെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ
1590009
Monday, September 8, 2025 6:44 AM IST
പോത്തൻകോട് : മദ്യ ലഹരിയിൽ മകനെ കുത്തിക്കൊലപ്പെടുത്തിയ പിതാവ് പിടിയിൽ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനു സമീപം നവോദയ നഗർ ഉള്ളൂർക്കാേണം വലിയവിള പുത്തൻവീട്ടിൽ ഉല്ലാസ് (35)നെയാണ് വീട്ടിലെ ഹാളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്. പിതാവ് ഉണ്ണികൃഷ്ണൻ നായരെ (59) പോലീസ് അറസ്റ്റ് ചെയ്തു.
തിരുവോണ ദിവസം ഉച്ചക്കാണു കൊലപാതകം നടന്നതെന്നാണ് പോലീസ് നിഗമനം. ഞായറാഴ്ചയാണ് രാവിലെ എട്ടോ ടെ ഹാളിൽ ഉല്ലാസിനെ രക്തം വാർന്നു മരിച്ച നിലയിൽ അമ്മ ഉഷ കാണ്ടെത്തിയത്. തുടർന്ന് പോത്തൻകോട് പോലീസിൽ വിവരം അറിയിച്ചു. ഉണ്ണികൃഷ് ണനും മകൻ ഉല്ലാസും മദ്യ ലഹരിയിൽ അടിയും വഴക്കുമുണ്ടാകുന്നത് പതിവാണ്.
ഉത്രാട ദിവസം രാത്രി ഉല്ലാസ് ഭാര്യ വിദ്യയുമായി വഴക്കുണ്ടാകുകയും അതിനെ തുടർന്നു രണ്ടു കുട്ടികളുമായി വിദ്യ തിരുവോണ ദിവസം രാവിലെ ചെങ്ങന്നൂരുള്ള വീട്ടിൽ പോവുകയും ചെയ്തിരുന്നു. ഉഷയും ബന്ധുവീട്ടിൽ പോയി. തൊട്ടടുത്ത വീട്ടിലായിരുന്ന ഉഷയോട് ഉല്ലാസ് രക്തത്തിൽ കുളിച്ചുകിടക്കുന്നതായി ഉണ്ണികൃഷ് ണൻ തന്നെയാണ് പറഞ്ഞത്.
തുടർന്ന് ഉഷ വന്നു നോക്കിയപ്പോ ഴാണ് കത്തി കൊണ്ടു വെട്ടി പരിക്കേൽപ്പതിനെ തുടർന്നു രക്തം വാർന്നു മരിച്ചു കിടക്കുന്ന നില യിൽ കണ്ടെത്തിയത്. ടിപ്പർ ലോറി ഡ്രൈവറാണ് മരിച്ച ഉല്ലാസ്.