വർണാഭമായി പാച്ചല്ലൂർ ജലഘോഷയാത്ര
1589731
Sunday, September 7, 2025 6:27 AM IST
തിരുവല്ലം: കരമനയാറും പാർവ്വതീ പുത്തനാറും കടലിൽ സംഗമിക്കുന്ന പാച്ചല്ലൂർ പൊഴിക്കരയിൽ നിരവധി നാടൻ വള്ളങ്ങളിൽ കലാരൂപങ്ങളും വാദ്യമേളങ്ങളുമായി വർണാഭമായ ഘോഷയാത്ര സംഘടിപ്പിച്ചു.
ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും വെള്ളാർ വാർഡ് ജനകീയ സമിതിയും ഓണം വാരാഘോഷത്തോടനുബന്ധിച്ചാണ് ജലഘോഷയാത്ര സംഘടിപ്പിച്ചത് .
നാടൻ വള്ളങ്ങളിൽ തുഴയുന്ന മാവേലിയും തെയ്യക്കോലവും കഥകളിയുടെ നിശ്ചലദൃശ്യങ്ങളും തിരുവാതിരയും വാദ്യമേളങ്ങളും കരിക്കടവ് മുതൽ കൊപ്രാപ്പുര വരെ ഇരുകരകളിലും തടിച്ചുകൂടിയ നൂറുകണക്കിനാളുകൾക്ക് ഏറെ കൗതുകവും ആകർഷകമായി. മന്ത്രി വി. ശിവൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്തു.