ഗുരുദേവജയന്തി ആഘോഷിച്ചു
1590007
Monday, September 8, 2025 6:44 AM IST
നെടുമങ്ങാട്: എസ്എൻഡിപി യോഗം ഇരിഞ്ചയം ശാഖയിൽ ഗുരുദേവജയന്തി ആഘോഷിച്ചു. വിളംബരഘോഷയാത്ര ശാഖമന്ദിരത്തിൽ നിന്നാരംഭിച്ച് താന്നിമൂട്, ഇരിഞ്ചയം, കുശർകോട്, മീൻമൂട്, പറയങ്കാവ്, ചിറയിൻകോണം, തോപ്പുവിള, ഗ്രാങ്കോട്ടുകോണം, മുണ്ടൈക്കോണം വഴി ഗുരുമന്ദിരത്തിൽ സമാപിച്ചു.
ഷിബു ഇരിഞ്ചയം ഫ്ളാഗ് ഓഫ് ചെയ്തു. ശാഖാ പ്രസിഡന്റ് വാഴക്കാട് മോഹനൻ പതാക ഉയർത്തി. നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ സുരാജ് ചെല്ലാങ്കോട് സ്വാഗതം പറഞ്ഞു. ശാഖാ സെക്രട്ടറി അനിൽ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലതാകുമാരി,തുടങ്ങിയവർ പങ്കെടുത്തു.