രേഖകളില്ലാതെ മീൻ പിടിത്തം: ട്രോളർ ബോട്ട് പിടികൂടി
1589735
Sunday, September 7, 2025 6:27 AM IST
വിഴിഞ്ഞം : മതിയായ രേഖകൾ ഇല്ലാതെ മീൻ പിടിത്തം നടത്തിയ ട്രോളർ ബോട്ട് അധികൃതർ പിടികൂടി. കൊല്ലം സ്വദേശി ജോയേൽ ജോയിയുടെ ബോട്ടാണ് പിടികൂടിയത്. ഫിഷറീസ് അസിസ്റ്റൻഡ് ഡയറക്ടർ രാജേഷിന്റെ നിർദേശപ്രകാരം ഫിഷറീസ് റെസ്ക്യൂ വള്ളത്തിൽ ലൈഫ് ഗാർഡുമാരായ ജോർജ്, ആന്റണി, സുരേഷ്, ഡേവിഡ്സൺ ആന്റണി, ഇമാമുദ്ദീൻ,
അലിക്കണ്ണ് എന്നിവരും പോലീസ് പട്രോളിങ് ബോട്ടിൽ മറൈൻ എന്ഫോഴ്സ്മെന്റ് സിവിൽ പൊലീസ് ഓഫീസർ ശ്രീകാന്ത് , ഗാർഡ് ജമാലുദ്ദീൻ എന്നിവർ വിഴിഞ്ഞത്ത് നിന്നും നടത്തിയ പട്രോളിംഗിലാണ് ബോട്ട് കസ്റ്റഡിയിൽ എടുത്തത്.