മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ തീര്‍ഥാടന തിരുനാളിനു കൊടിയേറി
1590293
Tuesday, September 9, 2025 6:29 AM IST
നെയ്യാറ്റിന്‍കര: മദര്‍ തെരേസയുടെ നാമഥേയത്തിലെ ലോകത്തിലെ ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ തീര്‍ഥാടന തിരുനാളിനു തുടക്കയി.
ഇടവക വികാരി ഫാ. കെ. പി. ജോണ്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. ഇന്നലെ പരിശുദ്ധ മാതാവിന്റെ ജനന തിരുനാള്‍ ദിനത്തില്‍ രാവിലെ ഒന്‍പതു മുതല്‍ ലീജിയന് ഓഫ് മേരി സംഘടിച്ച അഖണ്ഡ ജപമാല നടന്നു. വൈകുന്നേരം ദിവ്യബലിയെ തുടര്‍ന്നു മാതാവിന്റെ തിരുസ്വരൂപം വഹിച്ച് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം സംഘടിപ്പിച്ചു.
13ന് വൈകുന്നേരം ദിവ്യബലിയെ തുടര്‍ന്ന് ആഘോഷമായ ചപ്രദക്ഷിണം നടക്കും. 14നു നടക്കുന്ന സമാപന ദിവ്യബലിയെ തുടര്‍ന്ന് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം. നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ വൈദികര്‍ തിരുകര്‍മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
തിരുനാള്‍ ദിനങ്ങളില്‍ വൈ കുന്നേരം അഞ്ചുമുതല്‍ ബൈബിള്‍ പാരായണം, ജപമാല, ലിറ്റിനി, നൊവേന, ദിവ്യബലി എന്നിവ ഉണ്ടാവും. വിശുദ്ധ മദര്‍ തെരേസയുടെ തിരുശേഷിപ്പു വണങ്ങി പ്രാര്‍ഥിക്കാനുള്ള പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നു ഇടവക വികാരി ഫാ. കെ.പി. ജോണ്‍ അറിയിച്ചു.