പെൺകുട്ടികളും യുവാവും അബോധാവസ്ഥയിൽ; നാട്ടുകാർ ആശുപത്രിയിലെത്തിച്ചു
1590295
Tuesday, September 9, 2025 6:29 AM IST
നെടുമങ്ങാട്: വെള്ളച്ചാട്ടത്തിനു സമീപം അബോധാവസ്ഥയിൽ കണ്ടെത്തിയ മൂന്നു പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11.30-ഓടെ ഇരിഞ്ചയം കൈരളി നഗറിനു സമീപമാണ് ഇവരെ കണ്ടെത്തിയത്. രണ്ടു ടൂവീലറിലായി കൈരളി നഗറിലെ വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു എല്ലാവരും. നാട്ടുകാർ അറിയിച്ചതനുസരിച്ച് നെടുമങ്ങാട് പോലീസ് ജില്ലാ ആശുപത്രിയിലെത്തിച്ചു.
പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.പൊഴിയൂർ, അമ്പലത്തറ സ്വദേശികളായ 18 വയസുകാരെയാണ് അവശനിലയിൽ കണ്ടെത്തിയത്.