ജയന്റ് വീലിനു മുകളില്‍ മരം വീണു; ഇരിപ്പിടങ്ങള്‍ തകര്‍ന്നു
1590019
Monday, September 8, 2025 6:52 AM IST
പേരൂര്‍ക്കട: കുട്ടികള്‍ക്കുള്ള ജയന്റ് വീലിനു മുകളില്‍ മരം വീണ് ഇരിപ്പിടങ്ങള്‍ തകര്‍ന്നു. കഴിഞ്ഞദിവസം വൈകുന്നേരം 4.30ന് കനകക്കുന്ന് വളപ്പില്‍ സ്ഥാപിച്ചിരുന്ന ചില്‍ഡ്രന്‍സ് ജയന്റ് വീലിനു മുകളിലാണ് കൂറ്റന്‍ തണല്‍മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണത്. തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരെത്തിയാണു ശിഖരം മുറിച്ചുനീക്കിയത്.
സംഭവസമയം ജയന്റ് വീല്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. കുട്ടികളാരും ഇതിനു സമീപത്ത് ഇല്ലാത്തത് അപകടം ഒഴിവാക്കി. ജയന്റ് വീലില്‍ കുട്ടികള്‍ ഇരിക്കുന്ന ഭാഗം കുറച്ചു തകര്‍ന്നുപോയി. തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ നിന്ന് സീനിയര്‍ എഫ്ആര്‍ഒ അനില്‍കുമാറും സംഘവും നേതൃത്വം നല്കി.