മദ്യപാനം ചോദ്യം ചെയ്ത യുവാവിനും കുടുംബത്തിനും കുത്തേറ്റു
1590290
Tuesday, September 9, 2025 6:29 AM IST
ശ്രീകാര്യം: മദ്യപാനം ചോദ്യം ചെയ്ത ഗൃഹനാഥനുൾപ്പെടെ നാലുപേർക്ക് കുത്തേറ്റു. പൗഡിക്കോണത്താണ് സംഭവം. പുതുവൽ പുത്തൻവീട്ടിൽ രാജേഷ് (40), സഹോദരൻ രതീഷ് (35), രാജേഷിന്റെ മകൾ പ്രിൻസി (19), രഞ്ജിത്ത് (35) എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിന് മുന്നിൽ ഒരുസംഘം ആളുകൾ സ്ഥിരമായി മദ്യപിക്കുകയും പരസ്പരം ചീത്തവിളിച്ചു ബഹളംവയ്ക്കുകയും ചെയ്തിരുന്നത് രാജേഷ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായി ഞായറാഴ്ച മൂന്നുപേർ രാജേഷിനേയും കുടുംബത്തേയും ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പനങ്ങോട്ടുകോണം സ്വദേശികളായ സഞ്ചയ് (21), രജിത (40), കണ്ടാലറിയാവുന്ന മൂന്നു പേർ എന്നിവർക്കെതിരെ പോലിസ് കേസെടുത്തു.