മുഹമ്മദ് നബി സാമൂഹ്യ നീതിയുടെ സംസ്ഥാപകന്‍: പ്രഫ. ഡോ.പി.നസീര്‍
1589738
Sunday, September 7, 2025 6:43 AM IST
പാറശാല: അപരിഷ്കൃതരും അന്യവത്കൃതരുമായിരുന്ന ഒരു ജനതയെ ഉദാത്തമായ ഒരു നാഗരികതയിലേക്ക് നയിച്ച പ്രവാചകനാണ് മുഹമ്മദ് നബിയെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടറും മെക്ക സംസ്ഥാന പ്രസിഡന്റുമായ പ്രഫ. ഡോ.പി.നസീര്‍ അഭിപ്രായപ്പെട്ടു.
അരാജകത്വവും അനീതിയും അലങ്കാരമായി സ്വീകരിച്ചിരുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ സാമൂഹ്യനീതിയുടെ സംസ്ഥാപനം യാഥാര്‍ത്ഥ്യമാക്കിയ വിശ്വഗുരുവാണ് മുഹമ്മദ് നബിയെന്നും അദ്ദേഹം പറഞ്ഞു.
നബിദിനത്തോടനുബന്ധിച്ച് പൊഴിയൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്ത് പ്രസിഡന്റ് സുലൈമാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇമാം യാസീന്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജലാല്‍, ട്രഷറര്‍ ഷാനവാസ്, സദര്‍ ഹാഷിം മന്നാനി എന്നിവര്‍ സംസാരിച്ചു.