ഭക്ഷ്യമന്ത്രിയുടെ മണ്ഡലത്തിൽ തൂശനിലയിൽ കഞ്ഞിവിളമ്പി പ്രതിഷേധം
1590016
Monday, September 8, 2025 6:52 AM IST
നെടുമങ്ങാട്: ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള വസ്തുക്കൾക്കു വില കയറ്റം നിലനിൽക്കെ സപ്ലൈ കോയിൽ എല്ലാ സാധനങ്ങൾക്കും വിലകുറവെന്ന സർക്കാർ പരസ്യം ജനങ്ങളെ കബളിപ്പിച്ച സൂത്രതന്ത്രമായി മാറിയെന്നു കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ജി സുബോധൻ.
മൂന്നര കോടി ജനങ്ങളുള്ള കേരളത്തിൽ ആകെ 89 ലക്ഷം പേർക്കാണ് റേഷൻകാർഡ് ഉള്ളത്. ഇതിൽ സൗജന്യ കിറ്റിനർഹരായവർ വെറും 5,62,323 പേരാണെങ്കിലും അതുലഭിച്ചവർ ആകെ മൂന്നുലക്ഷത്തിനകത്തുള്ളവർ മാത്രമാണെന്നും ജി. സുബോധ ൻ കുറ്റപ്പെടുത്തി.
വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി തൂശ നിലയിൽ കഞ്ഞി വിളമ്പി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അഡ്വ. ജി. സുബോധൻ.
കോൺഗ്രസ് നെടുമങ്ങാട് ബ്ലോക് പ്രസിഡന്റ് എ. അർജുനൻ അധ്യക്ഷനായി. നേതാക്കളായ അഡ്വ. എം. അൽത്താഫ്, അഡ്വ. എം. മുനീർ, വട്ടപ്പാറ ചന്ദ്രൻ, നെ ട്ടറച്ചിറ ജയൻ, അഡ്വ. തേക്കട അനിൽ, അഡ്വ. വെമ്പായം അനിൽ, അഡ്വ. അരുൺകുമാർ, അഡ്വ. മനോജ്, അഡ്വ. ഫാത്തിമ, പുങ്കുമൂട് അജി, അഡ്വ. മഹേഷ് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.