വിളക്കില്‍ നിന്നു തീ പടര്‍ന്ന് തടിയുരുപ്പടികള്‍ കത്തിനശിച്ചു
1589729
Sunday, September 7, 2025 6:27 AM IST
പേരൂര്‍ക്കട: വിളക്കില്‍ നിന്നു തീ പടര്‍ന്ന് തടിമില്ലിലെ തടിയുരുപ്പടികള്‍ കത്തിനശിച്ചു.
വട്ടിയൂര്‍ക്കാവ് വേട്ടമുക്ക് പെട്രോള്‍ പമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന ശിവന്റെ ഉടമസ്ഥതയിലുള്ള ശിവാസ് സോ മില്ലിനാണ് തീ പിടിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 4.30നാണ് സംഭവം. തിരുവനന്തപുരത്ത് ഒരു ഗൃഹപ്രവേശന കര്‍മത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഉടമയെ സമീപവാസികള്‍ വിവരമറിയിക്കുകയും ഉടമ തിരുവനന്തപുരം ഫയര്‍ഫോഴ്സിനെ വിളിക്കുകയുമായിരുന്നു.
ശിവാസ് മില്ലിനു തൊട്ടടുത്ത മറ്റൊരു തടിമില്ലുകൂടി ഉണ്ടായിരുന്നു. അല്‍പ്പസമയംകൂടി വൈകിയിരുന്നുവെങ്കില്‍ അവിടേക്കുകൂടി തീ പടര്‍ന്ന് വന്‍ നഷ്ടം സംഭവിക്കുമായിരുന്നു. ശിവാസ് മില്ലിലുണ്ടായിരുന്ന മുറിച്ചുവച്ച പന്ത്രണ്ടോളം തടികളാണ് കത്തിനശിച്ചത്.
ഏകദേശം 15,0000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയര്‍ഫോഴ്സ് അറിയിച്ചു. തിരുവനന്തപുരം നിലയത്തില്‍ നിന്ന് അസി. സ്റ്റേഷന് ഓഫീസര്‍ ജോര്‍ജ് പോളിന്റെ നേതൃത്വത്തില്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍മാരായ രതീഷ്, റസീഫ്, ഷമീര്‍, ഫിറോസ് ഖാന്, എഫ്ആര്‍ഒ ഡ്രൈവര്‍മാരായ പ്രശാന്ത്, അരുണ്‍, ഹോം ഗാര്‍ഡ് ശ്യാമളകുമാര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.