മധ്യവയസ്കൻ ലോഡ്ജിൽ മരിച്ച നിലയിൽ
1590045
Monday, September 8, 2025 10:14 PM IST
വെഞ്ഞാറമൂട് : വേറ്റിനാട് സ്വദേശിയെ വെഞ്ഞാറമൂട്ടിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. വെമ്പായം വേറ്റിനാട് ഈഴക്കോട്ടുകോണം പുത്തൻവീട്ടിൽ പരേതനായ കുട്ടന്റെ മകൻ സുരേന്ദ്രൻ ( 60 )നെയാണ് വെഞ്ഞാറമൂട് ജംഗ്ഷനിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടത്.
നാളുകളായി ഇയാൾ ഇവിടത്തെ ലോഡ്ജിലാണ് താമസിച്ച് വന്നിരുന്നത്. മരിച്ച് കിടന്ന മുറിയിൽ ഏറെ മദ്യക്കുപ്പികളും ഉണ്ടായിരുന്നു. വെഞ്ഞാറമൂട് പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.