മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ തീര്‍ഥാടന തിരുനാളിന് ഇന്ന് കൊടിയേറും
1589728
Sunday, September 7, 2025 6:27 AM IST
നെയ്യാറ്റിന്‍കര : മദര്‍ തെരേസയുടെ നാമധേയത്തിലെ ലോകത്തിലെ ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ തീര്‍ഥാടന തിരുനാളിന് ഇന്ന് തുടക്കമാവും. ഇന്ന് വൈകുന്നേരം 6.30 ന് ഇടവക വികാരി ഫാ.കെ.പി. ജോണ്‍ കൊടിയേറ്റ് കർമം നിര്‍വഹിക്കും .
നാളെ മാതാവിന്റെ ജനന തിരുനാള്‍ ദിനത്തില്‍ രാവിലെ 9 മുതല്‍ ലീജിയന് ഓഫ് മേരി സംഘടിപ്പിക്കുന്ന അഖണ്ഡ ജപമാല. വൈകുന്നേരം ദിവ്യബലിയെ തുടര്‍ന്ന് മാതാവിന്റെ തിരുസ്വരൂപം വഹിച്ച് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം . 13 ന് വൈകിട്ട് ദിവ്യബലിയെ തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണം. 14 ന് ദിവ്യബലിയെ തുടര്‍ന്ന് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം , നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ വൈദികര്‍ തിരുകര്‍മങ്ങളില്‍ മുഖ്യ കാര്‍മികത്വം വഹിക്കും.
തിരുനാള്‍ ദിനങ്ങളില്‍ വൈകുന്നേരം 5 മുതല്‍ ബൈബിള്‍ പാരായണം , ജപമാല, ലിറ്റിനി , നൊവേന ദിവ്യബലി എന്നിവ ഉണ്ടാവും. വിശുദ്ധ മദര്‍ തെരേസയുടെ തിരുശേഷിപ്പ് വണങ്ങി പ്രാര്‍ഥിക്കാനുളള പ്രത്യേക ക്രമീകരണം പളളിയില്‍ ഒരുക്കിയിട്ടുണ്ടെന്ന് ഇടവക വികാരി ഫാ. കെ.പി.ജോണ്‍ അറിയിച്ചു.