ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
1589742
Sunday, September 7, 2025 6:43 AM IST
മെഡിക്കല്‍കോളജ്: ട്രെയിന്‍തട്ടി മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞില്ല. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കു സര്‍വ്വീസ് നടത്തുന്ന വഞ്ചിനാട് എക്സ്പ്രസ് തട്ടിയാണ് ഇയാള്‍ മരണപ്പെട്ടത്. ഏകദേശം 55 വയസ്സ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കൊച്ചുവേളി റെയില്‍വേ ഗേറ്റിനടുത്ത് ഓഗസ്റ്റ് നാലാം തീയതി വൈകുന്നേരം 6 മണിയോടുകൂടി കാണപ്പെട്ടത്.
കാക്കി നിറമുള്ള പാന്റ്സും വെള്ള നിറമുള്ള ഷര്‍ട്ടുമായിരുന്നു വേഷം. പേട്ട പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0471 2743195, 94979 47107 എന്നീ നമ്പരുകളില്‍ അറിയിക്കണം.