ശക്തമായ കാറ്റ്: വീടിനു മുകളിൽ തെങ്ങുവീണു
1542980
Wednesday, April 16, 2025 6:43 AM IST
പോത്തൻകോട്: ശക്തമായ കാറ്റിൽ ചന്തവിള വാർഡിലെ സൈനിക് നഗർ മഠത്തിവിളവീട്ടിൽ അനിൽകുമാറിന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. തിങ്കളാഴ്ച വൈകുന്നേരം ആറോടെ പെയ്ത ശക്തമായ മഴയിലും കാറ്റിലും സമീപത്തുനിന്ന തെങ്ങ് ഓടുമേഞ്ഞ മേൽക്കൂരയിൽ വീഴുകയായിരുന്നു. മേൽക്കൂരയും ചുവരുകളും പൂർണമായി തകർന്നു. ആളപായമില്ല.