തൈക്കാടുള്ള ട്രാഫിക് സിഗ്നല്‍ ലൈറ്റ് നിലംപൊത്തി
1542964
Wednesday, April 16, 2025 6:28 AM IST
പേരൂര്‍ക്കട: വഴുതക്കാട്-തൈക്കാട് റോഡില്‍ ഗസ്റ്റ്ഹൗസിലേക്കുള്ള വഴി തിരിയുന്ന ഭാഗത്ത് സ്ഥാപിച്ചിരുന്ന ട്രാഫിക് സിഗ്നല്‍ ലൈറ്റ്നി ലം പൊത്തി. കുറച്ചുദിവസമായി സിഗ്നല്പോസ്റ്റ് ഉറപ്പിച്ചുനിര്‍ത്തിയിരുന്ന കോണ്‍ക്രീറ്റ് തറയുടെ പുറത്തായി വീണുകിടക്കുകയാണ് ലൈറ്റ്.
മൂന്നുറോഡുകള്‍ വന്നുചേരുന്ന ഈ ഭാഗത്ത് വാഹനയാത്രികര്‍ ശ്രദ്ധയോടെ പോകുന്നതിനായി ഈ സിഗ്നല്പോസ്റ്റ് സ്ഥാപിച്ചത്. കൂടുതല്‍ സമയവും ഈ സിഗ്നല്‍ പോസ്റ്റില്‍ മഞ്ഞ ലൈറ്റാണ് തെളിഞ്ഞിരുന്നത്. സൂക്ഷിച്ചു നോക്കി വാഹനം ഓടിച്ചുപോകുക എന്ന വിവരം വാഹനയാത്രികരെ ബോധ്യപ്പെടുത്തുന്നതിനായിരുന്നു ലൈറ്റ് സ്ഥാപിച്ചത്.
ഒരു ട്രാഫിക് ലൈറ്റ് പോസ്റ്റില്‍ നില്‍ക്കുന്നുണ്ടെങ്കിലും രണ്ടാമെത്ത സിഗ്നല്ലൈറ്റാണ് മറിഞ്ഞുവീണു കിടക്കുന്നത്. ആഴ്ചകള്‍ കഴിഞ്ഞിട്ടും അധികാരികള്‍ ഇതു കണ്ടമട്ടില്ല. റോഡുകള്‍ വന്നുചേരുന്നതിന് ഒരുകിലോമീറ്ററിനുള്ളിലാണ് തൈക്കാട് ഗസ്റ്റ് ഹൗസും മോഡല്‍ സ്കൂളും ശിശുക്ഷേമസമിതിയും സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരം നഗരത്തിലെ ട്രാഫിക് സിഗ്നല്‍ലൈറ്റിന്റെ കണ്ട്രോളിംഗ് കെല്‍ട്രോണിനാണ്. കേടായി വീണുകിടക്കുന്ന സിഗ്നല്‍ലൈറ്റ് എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടത് സുഗമമായ വാഹനയാത്രയ്ക്കും സുരക്ഷിതത്ത്വത്തിനും അനിവാര്യമാണ്.