മാതൃവേദി-പിതൃവേദി പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം
1542717
Monday, April 14, 2025 6:18 AM IST
തിരുവനന്തപുരം: മാതൃവേദി-പിതൃവേദി തിരുവനന്തപുരം ഫൊറോന പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടന ഇന്നലെ ലൂര്‍ദ് ഓഡിറ്റോറിയത്തില്‍ നടന്നു. ലൂര്‍ദ് ഫൊറോന വികാരി ഫാ.ജോണ്‍ തെക്കേക്കര ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് നിയുക്ത ഫൊറോന ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നടന്നു.
മുന്‍ ഭാരവാഹികളെ ആദരിക്കലും കലാപരിപാടികളും സമ്മാന വിതരണവും ഇതോടൊപ്പം സംഘടിപ്പിച്ചു. ഫാ.ബ്ലസ് കരിങ്ങണാമറ്റം, സി.ജെയിന് മേരി, ടോമി പട്ടശേരി, ബിനുമോള്‍ ബേബി, ജോസഫ് മുരളി ആനന്ദ്, ബ്ലസി മോള്, സജി ആന്റണി,
ജിനോദ് ഏബ്രഹാം, സെലിന് തോമസ്, മത്തായി, ലിന്‍സി ജിനു, താര സജി തുടങ്ങിയവര്‍ പങ്കെടുത്തു. സ്നേഹവിരുന്നോടെയാണ് പരിപാടികള്‍ സമാപിച്ചത്.