എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍
1542719
Monday, April 14, 2025 6:18 AM IST
പേരൂര്‍ക്കട: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ടുപേരെ പേരൂര്‍ക്കട പോലീസ് പിടികൂടി. പേരൂര്‍ക്കട അഭയനഗര്‍ മണക്കുളം പണയില്‍ വീട്ടില്‍ കാട്ടാളന് ബിനു എന്നുവിളിക്കുന്ന ബിനില്‍ (21), അഭയനഗര്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സിനു സമീപം പുതുവല്‍ പുത്തന്‍വീട്ടില്‍ ഉണ്ണി എന്നുവിളിക്കുന്ന സൂര്യ നിരഞ്ജന് (27) എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ സൂര്യ നിരഞ്ജന്റെ വീട്ടില്‍നിന്നും 2.98 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ഇയാള്‍ അഞ്ചിലേറെ ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണെന്നു പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.