യുവതിക്ക് പീഡനം; യുവാവ് പിടിയില്‍
1542977
Wednesday, April 16, 2025 6:43 AM IST
മെഡിക്കല്‍കോളജ്: യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പേരൂര്‍ക്കട സ്വദേശിയെ മെഡിക്കല്‍കോളജ് സിഐ ബി.എം ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ചെട്ടിവിളാകം എന്‍സിസി റോഡ് വീനസ് ഗ്യാസ് ഏജന്‍സിക്കു സമീപം ഹൗസ് നമ്പര്‍ 95-ല്‍ വാടകയ്ക്കു താമസിക്കുന്ന നന്ദു കെ. കണ്ണന് (27) ആണ് പിടിയിലായത്.
മെഡിക്കല്‍കോളജ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 26-കാരിയാണ് പീഡനവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. ഗള്‍ഫില്‍ ജോലിചെയ്യുന്ന സമയത്താണ് നന്ദുവും യുവതിയും പരസ്പരം പരിചയപ്പെടുന്നത്. അവിടെവച്ചും ഉള്ളൂരിലെ ഒരു ഹോട്ടലില്‍ വച്ചുമാണ് യുവതി പീഡനത്തിന് ഇരയായത്. എസ്ഐമാരായ വിഷ്ണു, സാബു, സിപിഒ ബിനു, ഡബ്ല്യുസിപിഒ ആസിയ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.