യുവാവിന് സഹോദരന്റെ കുത്തേറ്റു
1542723
Monday, April 14, 2025 6:24 AM IST
കഴക്കൂട്ടം: കഴക്കൂട്ടത്ത് യുവാവിന് കുത്തേറ്റു. ഉച്ചക്കട സ്വദേശി ഗാംഗുലിക്കാണ് കുത്തേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ കൃഷ്ണ തീയേറ്ററിനു സമീപത്ത് വച്ചായിരുന്നു സംഭവം.
മൊബൈൽ ഷോപ്പിൽ നിന്നും ഇറങ്ങിവന്ന ഗാംഗുലിയും സഹോദരൻ രാഹുലുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയും രാഹുൽ കയ്യിൽ കരുതിയ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഗാംഗുലിയുടെ മുതുകത്തും ഇടതു കൈയിലും നെഞ്ചത്തും കുത്തുകയായിരുന്നു.
നാട്ടുകാർ ഓടി കൂടിയതോടെ രാഹുൽ ഓട്ടോറിക്ഷയുമായി രക്ഷപ്പെട്ടു.തുടർന്ന് കഴക്കൂട്ടം പോലീസ് എത്തി പരിക്കേറ്റ ഗാംഗുലിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോ ഡ്രൈവർമാരായ സഹോദരങ്ങൾ തമ്മിലുള്ള കുടുംബ പ്രശ്നമാണ് കുത്തിൽ കലാശിച്ചതെന്ന് പോലീസ്. കഴക്കൂട്ടം പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.